WORLD

ചുമ മരുന്ന് കഴിച്ചു, ബ്രെത്തലൈസർ പണികൊടുത്തു; ‘പണി’ നൽകാതെ മേലുദ്യോഗസ്ഥർ!


കോഴിക്കോട് ∙ ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവറിന് മേലുദ്യോഗസ്ഥർ ചാർത്തി നൽകിയത് മദ്യപാനിയുടെ പരിവേഷം! ഇന്നലെ രാവിലെ 7ന് കോഴിക്കോട് – മാനന്തവാടി റൂട്ടിൽ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെയെയാണു ബ്രെത്തലൈസർ ചതിച്ചത്. രാവിലെ 6.15ന് പാവങ്ങാട് ഡിപ്പോയിൽ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിച്ചു. തുടർന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുൻപ് ഷിദീഷിനെ ഊതിച്ചപ്പോൾ 9 പോയിന്റ് റീഡിങ് കണ്ടു. ഇതോടെ വാഹനം ഓടിക്കാൻ പാടില്ലെന്ന് മേലധികാരികൾ നിലപാടെടുത്തു. ജീവിതത്തിൽ മദ്യം കഴിക്കാത്ത ആളാണെന്നും ആശുപത്രിയിൽ പോയി പരിശോധിക്കാമെന്നും ഷിദീഷ് പറഞ്ഞു. സംഭവം വഷളായതോടെ പൊലീസുമെത്തി.


Source link

Related Articles

Back to top button