വാറൻ ബഫറ്റിന് ഇന്ത്യയിൽ കൈപൊള്ളിയോ? ഗ്രെഗ് ഏബെൽ നിക്ഷേപകരുടെ വിശ്വാസം കാത്തുസൂക്ഷിക്കുമോ?

ലോകത്തിലെ അറിയപ്പെടുന്ന നിക്ഷേപകൻ ആണെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ വാറൻ ബഫറ്റിന് അത്ര താല്പര്യം പോരാ. ആഴത്തിലുള്ള ഉൾക്കാഴ്ചകളും ധാരണയുമുള്ള ഓഹരി വിപണികളിൽ നിക്ഷേപിക്കാൻ ബഫറ്റ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണ ഇല്ല എന്ന ഒരു അഭിപ്രായം പൊതുവെ ഉണ്ട്. അതാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാത്തതിന് കാരണം. പേ ടി എം നിക്ഷേപത്തിൽ കൈപൊള്ളിയതും ഈ ഒരു കാരണം കൊണ്ടാണ് എന്ന വിശകലനങ്ങളുണ്ട്. വിദേശ നിക്ഷേപകർക്ക് വെല്ലുവിളി ഉയർത്തുന്ന സങ്കീർണമായ നിയന്ത്രണ ചട്ടക്കൂടാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഇത് കൂടാതെ ഇന്ത്യൻ ഓഹരികളുടെ അമിത വിലയും ഇവിടുത്ത സാമ്പത്തിക സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതും ബഫറ്റിനെ ഇന്ത്യൻ കമ്പനികളിൽ നിന്നും അകറ്റി നിർത്തിയ കാര്യമാണ്.ഇതിനു മുൻപ് 2011-ൽ, വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷെയർ ഹാത്തവേ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്റെ (BAGI) കോർപ്പറേറ്റ് ഏജന്റായി ഇന്ത്യൻ ഇൻഷുറൻസ് വിപണിയിൽ പ്രവേശിച്ചു. ബജാജ് അലയൻസിൽ ബെർക്ക്‌ഷെയർ നേരിട്ട് നിക്ഷേപിച്ചില്ലെങ്കിലും ഇന്ത്യൻ വിപണിയിലേക്കുള്ള ബെർക്ക്‌ഷെയറിന്റെ ആദ്യ കടന്നുകയറ്റമായിരുന്നു ഈ കരാർ. പക്ഷെ ഈ രണ്ട് പ്രാവശ്യവും വാറൻ ബഫറ്റിന് ഇന്ത്യൻ വിപണിയിൽ നിന്ന് പൊള്ളലേറ്റ് പിന്മാറേണ്ടി വന്നു.ഇന്ത്യ ബഫറ്റിന്റെ നിക്ഷേപ ശൈലിയോട് ചേർന്നു പോകുന്ന വിപണി അല്ലെന്ന് തെളിയിച്ച കാര്യങ്ങളായി മാറി ഇത്.ആത്മവിശ്വാസമേറുമോവാറൻ ബഫറ്റ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ വാർഷിക പൊതുയോഗത്തിൽ, യുവ നിക്ഷേപകരോട് സുഹൃത്തുക്കളെ വിവേകപൂർവ്വം തിരഞ്ഞെടുക്കാനും ഇഷ്ടപ്പെടുന്ന ജോലിയിൽ തുടരാനും ഉപദേശിച്ചു. പ്രചോദനാത്മകമായ ആളുകളുടെ കൂടെ ജോലി ചെയ്യുന്നതിന്റെ ശക്തിയെ അദ്ദേഹം ഊന്നിപ്പറയുകയും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സന്തോഷത്തെ ദീർഘായുസുമായി ബന്ധിപ്പിച്ച ബഫറ്റ് തന്റെ സ്വന്തം കരിയറിൽ നിന്നുള്ള വ്യക്തിപരമായ ഉൾക്കാഴ്ചകൾ പങ്കുവച്ചു. ശമ്പളത്തേക്കാൾ,തങ്ങളുടെ ലക്ഷ്യം മുന്നിൽ കണ്ട് അധ്വാനിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ചു,
Source link