WORLD

ചെങ്ങറ സുരേന്ദ്രൻ, കെ.ഇ.ഇസ്മായിൽ…; നേതാക്കളെ തലങ്ങുംവിലങ്ങും വെട്ടി, സിപിഐയിൽ ചേരിപ്പോരോ?


തിരുവനന്തപുരം ∙ സിപിഐയില്‍ ഇതു നടപടിക്കാലം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന് എതിരെ നടപടിക്കു തീരുമാനമായത്.  ഇസ്മായിലിനെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് സിപിഐ എക്‌സിക്യൂട്ടീവിലെ തീരുമാനം.ഏറെ അടുപ്പമുണ്ടായിരുന്ന എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്മായില്‍ നടത്തിയ വൈകാരിക പ്രതികരണം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. പലപ്പോഴും ഇസ്മായിലിന്റെ പരസ്യപ്രതികരണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. പട്ടാമ്പിയില്‍നിന്ന് 3 തവണ എംഎല്‍എയായ നേതാവാണ് ഇസ്മായില്‍. 1996-2001 കാലഘട്ടത്തില്‍ റവന്യു മന്ത്രിയുമായിരുന്നു.


Source link

Related Articles

Back to top button