ചെന്നൈയില്‍ ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ചെന്നൈ: ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. രാമനാഥപുരം സ്വദേശി ലോകേശ്വരനെ(23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. പോലീസുമായുള്ള മല്‍പ്പിടുത്തത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ചൊവ്വാഴ് രാത്രി ചെന്നൈ തുറൈപാക്കത്തായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മലയാളി യുവതിയെയാണ് പ്രതി ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി യുവതിക്ക് നേരേ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനുപിന്നാലെ പോലീസ് പ്രതിയെ പിടികൂടുകയുംചെയ്തു.
Source link