ബിറ്റ്കോയിൻ വീണ്ടും ‘ലക്ഷപ്രഭു’; മറ്റു ക്രിപ്റ്റോകറൻസികളിലും കുതിപ്പ്, പൊടുന്നനെ എന്തുകൊണ്ട് ഈ കയറ്റം?

ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോകറൻസിയായ (Cryptocurrency) ബിറ്റ്കോയിന്റെ (Bitcoin) വില വീണ്ടും കുതിച്ചുയർന്ന് ഒരുലക്ഷം ഡോളറിന് മുകളിലെത്തി. 1.7 ശതമാനത്തോളം ഉയർന്ന് 1.03 ലക്ഷം ഡോളറാണ് നിലവിൽ വില (ഏകദേശം 86 ലക്ഷം രൂപ). ലോകത്തെ ഒന്നാംനമ്പർ സാമ്പത്തികശക്തിയായ യുഎസും മുൻനിര സമ്പദ്‍വ്യവസ്ഥകളിലൊന്നായ യുകെയും തമ്മിലെ വ്യാപാരക്കരാർ യാഥാർഥ്യമാകുന്ന പശ്ചാത്തലത്തിലാണ് ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളുടെ മുന്നേറ്റം.കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ബിറ്റ്കോയിൻ ആദ്യമായാണ് ഒരുലക്ഷം ഡോളർ ഭേദിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിനുശേഷം യുഎസുമായി വ്യാപാരക്കരാറിൽ ഏർപ്പെടുന്ന ആദ്യ രാഷ്ട്രമാണ് യുകെ. ചൈനയും ഇന്ത്യയും ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായും യുഎസിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. താരിഫ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുവെന്ന സൂചനയാണ് ഇതു നിക്ഷേപകലോകത്തിന് നൽകുന്നതും. ഇതാണ്, ഡിജിറ്റൽ നിക്ഷേപ മാർഗങ്ങളോട് വീണ്ടും പ്രിയം കൂടാനും ക്രിപ്റ്റോകളുടെ വില മെച്ചപ്പെടാനും കാരണം.എന്താണ് ക്രിപ്റ്റോകറൻസി?
Source link