KERALA
ചെറിയമഴയും മഞ്ഞും തണുപ്പും; അഞ്ചുനാട്ടിൽ സഞ്ചാരികളുടെ വൻതിരക്ക്

മറയൂർ: വേനലവധിക്കാലം ആരംഭിച്ചതോടുകൂടി മറയൂർ, കാന്തല്ലൂർ മേഖല ഉൾപ്പെടുന്ന അഞ്ചുനാട്ടിൽ സഞ്ചാരികളുടെ വൻ തിരക്ക്. തമിഴ്നാട്ടിൽനിന്നു നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്. ചെറിയമഴയും മഞ്ഞും തണുപ്പും സഞ്ചാരികൾക്ക് പ്രിയമാകുന്നു.ചെറുമഴ ലഭിച്ചതിനാൽ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് വർധിച്ചു. ഇരച്ചിൽപാറ, കച്ചാരം വെള്ളച്ചാട്ടങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ തിരക്ക് കൂടി.
Source link