ചെറുമയക്കങ്ങൾ തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം വളരെയേറെ പ്രധാനമാണ്. ഒരുദിവസം ആറ് മുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പഠനങ്ങളും പറയുന്നത്. എന്നാല്‍, ഒരുദിവസം നിങ്ങള്‍ക്ക് മതിയായ തോതില്‍ ഉറങ്ങാന്‍ സാധിച്ചില്ലെങ്കിലോ? അവിടെയാണ് ചെറുമയക്കത്തിന്റെ പ്രാധാന്യം. ഇത്തരം ചെറുമയക്കങ്ങള്‍ ക്ഷീണമകറ്റാന്‍ സഹായിക്കുമെന്നും ആരോഗ്യത്തിന് ഏറെ ഗുണംചെയ്യുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.20 മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന പകൽസമയങ്ങളിലുളള ചെറുമയക്കങ്ങള്ക്ക് തലച്ചോറിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിയുമെന്നാണ് ന്യൂറോസയന്റിസ്റ്റായ ഡോ. നാസ് പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ ന്യൂറോസയന്റിസ്റ്റായ ഡോ. നാസ് മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ചെറുമയക്കങ്ങളെ സൂപ്പര്പവറെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
Source link