WORLD
ചെഹലും ധനശ്രീയും ഇനി ‘ടീം’ അല്ല, ഐപിഎലിനു മുൻപേ വേർപിരിഞ്ഞു; വിവാഹമോചനം അനുവദിച്ച് കോടതി

മുംബൈ ∙ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും ധനശ്രീ വർമയ്ക്കും ബാന്ദ്ര കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു.ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ ഭാഗമാണ് ചെഹൽ. ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപയാണ് ചെഹൽ നൽകുന്നത്. വിവാഹമോചനക്കേസുകളിലെ 6 മാസ കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നെങ്കിലും കുടുംബ കോടതി തള്ളി.
Source link