KERALA

‘ചോ​രപ്പൂകൊണ്ടഭിവാദ്യങ്ങൾ’; സൂരജ് വധക്കേസിലെ കുറ്റവാളികൾക്ക് അഭിവാദ്യവുമായി സിപിഎം പ്രവർത്തകർ


തലശ്ശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ കുറ്റവാളികളെ അഭിവാദ്യം ചെയ്ത് സി.പി.എം. പ്രവർത്തകർ. ശിക്ഷാ വിധിക്കു ശേഷം ഇവരെ തലശ്ശേരി കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ്‌ സി.പി.എം. പ്രവർത്തകർ അഭിവാദ്യം ചെയ്ത്‌ മുദ്യാവാക്യം മുഴക്കിയത്. ‘വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ… നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ, ചോ​രപ്പൂകൊണ്ടഭിവാദ്യങ്ങൾ..’ എന്ന മുദ്രവാക്യമാണ് പ്രവർത്തകർ മുഴക്കിയത്. കേസിൽ എട്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷമാണ് ശിക്ഷ. രണ്ട് മുതൽ ഒമ്പത് വരേയുള്ള പ്രതികൾക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. ഒന്നാംപ്രതി കേസിന്റെ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. ശിക്ഷാവിധി കേൾക്കാൻ നൂറ് കണക്കിന് സിപിഎം പ്രവർത്തകർ കോടതി വളപ്പിൽ എത്തിയിരുന്നു. പ്രതികളെ വാഹനത്തിൽ കയറ്റി ജയിലിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചത്.


Source link

Related Articles

Back to top button