WORLD

ജഡേജ ഔട്ടായപ്പോൾ കരഘോഷവുമായി ചെന്നൈ ഫാൻസ്; പിണക്കം കൊണ്ടല്ല, ധോണിയെ കാണാൻ: ചെവിപൊത്തി നിത അംബാനി– വിഡിയോ


ചെന്നൈ∙ ഐപിഎലിൽ ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പർ കിങ്സ് – മുംബൈ ഇന്ത്യൻസ് മത്സരം. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യവുമായി ബാറിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ്, ലക്ഷ്യത്തോട് അടുക്കുന്നു. വിജയത്തിലേക്ക് ഒൻപതു പന്തിൽ നാല് റൺസ് എന്ന നിലയിൽക്കെ, രചിൻ രവീന്ദ്രയുമായുള്ള ധാരണപ്പിശകിൽ രവീന്ദ്ര ജഡേജ റണ്ണൗട്ടാകുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോംഗ്രൗണ്ടായ ചെപ്പോക്കിൽ ഉയർന്നത് കാതടപ്പിക്കുന്ന കരഘോഷവും കയ്യടിയും.ചെന്നൈ താരത്തിന്റെ വിക്കറ്റ് വീണപ്പോൾ ചെന്നൈ ആരാധകർ ദിഗന്തം നടുങ്ങുമാറ് ഉച്ചത്തിൽ ആരവം മുഴക്കിയതിനു പിന്നിൽ ഒറ്റക്കാരണം മാത്രം – ആരാധകരുടെ പ്രിയപ്പെട്ട ‘തല’! ജഡേജ പുറത്തായെങ്കിലും സാക്ഷാൽ മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ് കാണാമെന്ന ആവേശമാണ്, വിക്കറ്റ് നേട്ടം എതിരാളികളേക്കാൾ ആഹ്ലാദത്തോടെ ആഘോഷിക്കാൻ ചെന്നൈ ആരാധകരെ പ്രേരിപ്പിച്ചത്.


Source link

Related Articles

Back to top button