ബിസിനസ് ജെറ്റ് നിർമാണത്തിലേക്ക് ഇന്ത്യയും; കൈകോർത്ത് അനിൽ അംബാനിയും ഡാസോയും, കുതിച്ച് റിലയൻസ് ഇൻഫ്ര ഓഹരി

അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറും ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും ചേർന്ന് ഇന്ത്യയിൽ ‘ഫാൽകൺ 2000’ ബിസിനസ് ജെറ്റുകൾ നിർമിക്കും. റിലയൻസ് ഇൻഫ്രയുടെ ഉപകമ്പനിയായ റിലയൻസ് എയറോസ്ട്രക്ചർ ലിമിറ്റഡും ഡാസോ ഏവിയേഷനും ചേർന്നാണ് ബിസിനസ് ജെറ്റുകൾ നിർമിക്കുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വ്യക്തമാക്കി.ഫ്രാൻസിൽ നടക്കുന്ന പാരീസ് എയർ ഷോയിലാണ് ഇരു കമ്പനികളും ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. ഡാസോ ആദ്യമായാണ് ഫ്രാൻസിന് വെളിയിൽ ഫാൽകൺ 2000 ബിസിനസ് ജെറ്റ് വിമാനങ്ങൾ നിർമിക്കാനൊരുങ്ങുന്നത്. ലോക വിപണിയിലേക്കായി ബിസിനസ് ജെറ്റ് വിമാനങ്ങൾ നിർമിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി മാറുകയുമാണ് ഇതുവഴി ഇന്ത്യ. നിലവിൽ യുഎസ്, ബ്രസീൽ, ഫ്രാൻസ്, കാനഡ എന്നിവ മാത്രമാണ് ഈ പട്ടികയിലുള്ളത്.മഹാരാഷ്ട്രയിലെ പ്ലാന്റ് ഭാവിയിൽ ഫാൽകൺ 6എക്സ്, ഫാൽകൺ 8എക്സ് ജെറ്റുകളും നിർമിക്കാനാകുംവിധമാണ് സജ്ജമാക്കുന്നത്. 2017ലാണ് റിലയൻസ് ഇൻഫ്രയും ഡാസോയും ചേർന്ന് ഡിആർഎഎൽ സംയുക്ത സംരംഭം സ്ഥാപിച്ചത്. manoramaonline.com/business(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Source link