KERALA
ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണി; പത്രികാസമർപ്പണത്തിന് തൊട്ടുമുമ്പ് മുന്നണി പ്രഖ്യാപിച്ച് അൻവർ

നിലമ്പൂർ: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിക്കാൻ മണിക്കൂറുകൾക്ക് മുമ്പേ പുതിയ മുന്നണി പ്രഖ്യാപിച്ച് പി.വി. അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയുടേ ഭാഗമായാകും പിവി അൻവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ആം ആദ്മി പാർട്ടിയും പിവി അൻവറിനെ പിന്തുണക്കും.തൃണമൂൽ സ്ഥാനാർഥിയായിട്ടാണ് പത്രിക നൽകുക. ചിഹ്നം ലഭിച്ചില്ലെങ്കിൽ മാത്രം സ്വതന്ത്രനായി മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കി. ചന്തക്കുന്നിൽനിന്ന് റോഡ് ഷോ ആയാണ് അൻവർ നാമനിർദേശ പത്രിക നൽകാൻ എത്തിയത്. ആം ആദ്മി പാർട്ടി പ്രവത്തകരടക്കം റോഡ് ഷോയിൽ പങ്കെടുത്തു.
Source link