ജനങ്ങളോട് കരുതലുള്ള, ഇടതുപക്ഷ മനസ്സുള്ള മനുഷ്യനാണ് കമല്‍ഹാസന്‍- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ മനസ്സില്‍ സ്ഥിരതാമസമാക്കിയ വ്യക്തിത്വമാണ് കമല്‍ഹാസനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ മനസ്സുള്ള മനുഷ്യനാണ് കമല്‍ഹാസനെന്നും കലാകാരന്‍ എന്നതിനപ്പുറം ഒരു സാമൂഹിക ജീവിതമുണ്ടെന്ന് തെളിയിച്ച കലാകാരനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്, ‘പിണറായി ദി ലെജന്‍ഡ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് കമല്‍ഹാസന്‍ തിരുവനന്തപുരത്ത് എത്തിയത്. പിണറായി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്നു.
Source link