24,000 ടൺ സ്വർണം! അമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലും സമ്പദ്‌വ്യവസ്ഥയിലും സ്വർണത്തിന് പ്രധാന പങ്കുണ്ട്. സ്വർണത്തിന്റെ വില എല്ലാ ദിവസവും ഉയരുമ്പോൾ, ഇന്ത്യൻ സ്ത്രീകൾ കൈയ്യിൽ വച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് കേട്ട് ഞെട്ടുകയാണ് ലോകമൊട്ടാകെ. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ നിക്ഷേപം ഇന്ത്യൻ സ്ത്രീകളുടെ കൈയിലാണ്. ലോകത്തിലെ മുൻനിരയിലുള്ള അഞ്ച് രാജ്യങ്ങളുടെ മൊത്തം സ്വർണശേഖരത്തേക്കാൾ കൂടുതലാണ് ഇത്.കണക്കുകൾ പ്രകാരം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, റഷ്യ എന്നീ രാജ്യങ്ങൾക്ക് ഒന്നിച്ചുള്ളതിനേക്കാൾ കൂടുതൽ സ്വർണം ഇന്ത്യൻ സ്ത്രീകൾ കൈവശം വച്ചിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകളുടെ കൈവശം ആകെ 24,000 ടൺ സ്വർണം ഉണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പറയുന്നു. അമേരിക്ക (8,133 ടൺ), ജർമ്മനി (3,362 ടൺ), ഇറ്റലി (2,451 ടൺ), ഫ്രാൻസ് (2,436 ടൺ), റഷ്യ (2,298 ടൺ) എന്നിങ്ങനെയാണ് രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരം.
Source link