WORLD

‘ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ച ആണി’: ജഡ്ജി നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ കൂടും, നിയമം പാസാക്കി ഇസ്രയേൽ


ജറുസലം ∙ ‌ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാരുടെ അധികാരം വിപുലീകരിക്കുന്ന നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നോട്ടുവച്ച ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെ വർഷങ്ങളായി നടന്ന പ്രതിഷേധത്തെ വെല്ലുവിളിച്ചാണ് നിയമം പാസായത്. സുപ്രീം കോടതിയുമായി നെതന്യാഹു സർക്കാർ തുടരുന്ന തർക്കത്തിനിടെയാണ് നടപടി.പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ വ്യാഴാഴ്ച വൈകുന്നേരം ആയിരക്കണക്കിന് പ്രതിഷേധക്കാർ അണിനിരന്നു. നിയമം ഒരു ദുരന്തമാണെന്നും ഇസ്രയേൽ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ച ആണിയാണെന്നുമാണ് വിമർശകരുടെ പക്ഷം. അതിനിടെ നിയമനിർമാണത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.


Source link

Related Articles

Back to top button