INDIA

ജപ്പാൻ–യുഎസ് വ്യാപാരക്കരാർ തുണച്ചു, വിപണി മുന്നേറി, നിഫ്റ്റി 25,200 മുകളിൽ, സെൻസെക്സിനും നേട്ടം


ദിവസങ്ങൾ നീണ്ട കയറ്റിറക്കങ്ങൾക്ക് ഒടുവിൽ ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലവസാനിച്ചു. ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളും യുഎസ് – ജപ്പാൻ വ്യാപാരക്കരാർ നൽകിയ പ്രതീക്ഷകളുമാണ് അത്ര ആശാവഹമല്ലാത്ത കമ്പനി ഫലങ്ങൾക്കിടയിലും വിപണിയെ മുന്നേറ്റത്തിന് സഹായിച്ചത്. ഇന്ത്യ–യുകെ വ്യാപാരക്കരാറിലെ പുരോഗതിയും വിപണിയെ മുന്നേറാന്‍ സഹായിച്ചു. സെൻസെക്സ് 540 പോയിന്റ് മുന്നേറി 82726 ൽ അവസാനിച്ചു. നിഫ്റ്റി 159 പോയിന്റ് ഉയർന്ന് 25200 എന്ന നിലയും കടന്നു. 450 പോയിന്റ് ഉയർന്ന ബാങ്ക് നിഫ്റ്റി 57201ലെത്തി. ബിഎസ്ഇ മിഡ്കാപ് 100 പോയിന്റുയർന്ന് 46,858ല്‍ അവസാനിച്ചു. എന്നാൽ ബിഎസ്ഇ സ്മോൾ കാപ് മാറ്റമില്ലാതെ 55215 ൽ അവസാനിച്ചു.ഏറ്റവും കൂടുതൽ മുന്നേറിയത് ടാറ്റാ മോട്ടോഴ്സ് ഓഹരി ആയിരുന്നു. ഭാരതി എയർടെൽ, ശ്രീറാം ഫിനാൻസ്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫിനാൻസ് ഇവയും മുന്നേറി. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ആണ് ഏറ്റവും നഷ്ടം നേരിട്ടത്. ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണി ലിവർ എന്നിവയും നഷ്ടത്തിലവസാനിച്ചു. ടെലികോം ഓഹരികൾ ആണ് ഇന്ന് നേട്ടമുണ്ടാക്കിയ മേഖല. പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, ഓട്ടോമൊബൈൽ മേഖലകളും നേട്ടമുണ്ടാക്കി. 


Source link

Related Articles

Back to top button