ജമ്മുവിലെ ജനങ്ങൾ പറയുന്നു- ഞങ്ങളെ രക്ഷിച്ച സെെന്യം, അഭിമാനം

ഗാര്‍ഖല്‍ (ജമ്മു-കശ്മീര്‍): ജമ്മുവിനെ ലക്ഷ്യമാക്കി പാകിസ്താന്‍ തൊടുത്ത കാമിക്കാസ് ഡ്രോണുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്ത ഇന്ത്യന്‍സൈന്യത്തിന് നന്ദിപറഞ്ഞ് ജമ്മു-കശ്മീരിലെ ജനങ്ങള്‍. ജമ്മു, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ സൈനികതാവളങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിക്കാനുള്ള പാക് നീക്കം സൈന്യം പരാജയപ്പെടുത്തിയിരുന്നു.9 കോറിന്റെ നേതൃത്വത്തില്‍ ജമ്മുവിനെ സംരക്ഷിക്കുന്ന ‘ടൈഗര്‍ ഡിവിഷന്‍’ എന്ന് വിളിപ്പേരുള്ള 26 ഇന്‍ഫന്‍ട്രി ഡിവിഷന്റെ നേതൃത്വത്തിലാണ് വ്യോമപ്രതിരോധസംവിധാനം നയിച്ചത്. പാകിസ്താന്റെ ആക്രമണത്തില്‍നിന്ന് ജമ്മുവിനെ രക്ഷിച്ച സായുധസേനയോട് കടപ്പെട്ടിരിക്കുന്നെന്നും പാക്‌ഡ്രോണുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഗാര്‍ഖല്‍ നിവാസിയായ സിക്കേന്ദ്രര്‍ സിങ് പറഞ്ഞു.
Source link