KERALA
ജയിച്ചെങ്കിലും അയ്യര്‍ക്ക് പിഴ 24 ലക്ഷം, പാണ്ഡ്യയ്ക്ക് 30 ലക്ഷം; ടീം അംഗങ്ങള്‍ക്കും പിഴ ചുമത്തി BCCI

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് കനത്ത പിഴയിട്ട് ബിസിസിഐ. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും അനുവദിച്ച ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ മത്സരം നിശ്ചയിച്ച സമയത്തിനപ്പുറത്തേക്ക് നീണ്ടിരുന്നു.സീസണില്‍ രണ്ടാം തവണ കുറ്റം ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ശ്രേയസിന് 24 ലക്ഷം രൂപ പിഴ ചുമത്തിയത്. അതേസമയം ഹാര്‍ദിക്കിന് 30 ലക്ഷമാണ് പിഴയായി ചുമത്തിയത്. സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഇത് മൂന്നാം തവണയാണ് കുറ്റം ആവര്‍ത്തിച്ചത്. ഇതാണ് പിഴ 30 ലക്ഷത്തിലെത്തിയത്.
Source link