INDIA

ജിയോജിത്-മനോരമ സമ്പാദ്യം സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപ സെമിനാർ ചെന്ത്രപ്പിന്നിയിൽ ജൂൺ 6ന്


ചെന്ത്രപ്പിന്നി (തൃശ്ശൂർ)∙ മലയാള മനോരമ സമ്പാദ്യം, ധനകാര്യ സേവനദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 32-ാമത് സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപക ബോധവൽകരണ സെമിനാർ ചെന്ത്രപ്പിന്നി മൂന്നുപീടിക ചന്ദ്‍വി റിജൻസിയിൽ ജൂൺ 6ന് വൈകിട്ട് 5 മുതൽ 7വരെ നടക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റീട്ടെയ്ൽ ബിസിനസ്‌ ഹെഡ്  ആർ.ജി. രഞ്ജിത് ഉദ്ഘാടനം ചെയ്യും.ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്റ്റേറ്റ് ഹെഡ് എ.കെ. ശബരീഷ് അധ്യക്ഷത വഹിക്കും. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ വിജയകുമാർ സെമിനാറിനു നേതൃത്വം നൽകും.  ജിയോജിത് തൃശൂർ റീജണൽ മാനേജർ കെ. പ്രശാന്തൻ നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ  ലഭിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരമുണ്ടാകും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. സെമിനാറിൽ  പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാനും സൗകര്യമുണ്ട്.  


Source link

Related Articles

Back to top button