KERALA

ജീവന്‌ ഭീഷണിയുണ്ടെന്ന് നടി ഗൗതമി; പോലീസ് സംരക്ഷണം വേണമെന്നാവശ്യം


ചെന്നൈ: ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതിനൽകി. സ്വത്തുതർക്കവുമായി ബന്ധപ്പെട്ടാണ് പല വ്യക്തികളിൽനിന്നായി ഭീഷണിവരുന്നതെന്ന് പരാതിയിൽ പറയുന്നു.നീലങ്കരയിൽ തനിക്കുള്ള ഒൻപതുകോടി രൂപ വിലവരുന്ന വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതിനൽകിയിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് വസ്തു മുദ്രവെച്ചിരിക്കുകയാണ്.


Source link

Related Articles

Back to top button