WORLD

‘ജീവിതമാണ് മന്ത്രീ, ഇങ്ങനെ വലിച്ചെറിയരുത്…’; മന്ത്രിക്കു നേരിട്ടുനൽകിയ അപേക്ഷ മാലിന്യക്കൂമ്പാരത്തിൽ


ചേർപ്പ് (തൃശൂർ) ∙ ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥനു വേണ്ടി മന്ത്രിക്കു നേരിട്ടുനൽകിയ സ്ഥലംമാറ്റ അപേക്ഷ റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ. തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിൽ തള്ളിയ മാലിന്യത്തിലാണു  മന്ത്രി ആർ.ബിന്ദുവിന് നൽകിയ അപേക്ഷ കണ്ടെത്തിയത്. ചെറൂർ സ്വദേശിയായ സ്ത്രീ, രണ്ടു വർഷമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കോതമംഗലം മേഖലാ കാര്യാലയത്തിൽ ജോയിന്റ് റജിസ്ട്രാറായി ജോലി ചെയ്യുന്ന ഭർത്താവിനു വേണ്ടിയാണ് അപേക്ഷ നൽകിയത്. ശനിയാഴ്ച തൃശൂരിൽ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിൽ വച്ചായിരുന്നു ഇത്. കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും ഇവർ പറയുന്നു.


Source link

Related Articles

Back to top button