നോവായി ഭീകരർ ജീവനെടുത്ത നാവിക ഉദ്യോഗസ്ഥൻ; മധുവിധുവിന് പോകാനിരുന്നത് യൂറോപ്പിലേക്ക്; വിസ ശരിയായില്ല

മധുവിധു ആഘോഷത്തിലായിരുന്നു ആ ദമ്പതികള്‍. വിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂ. സ്വിറ്റ്സര്‍ലൻഡോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യമോ ആയിരുന്നു അവരുടെ ഹണിമൂണ്‍ സ്വപ്നം. എന്നാല്‍ വിസ ശരിയാകാതിരുന്നതോടെ അവസാന നിമിഷമാണ് മധുവിധു യാത്ര ജമ്മു കശ്മീരിലേക്കാക്കിയത്. വിശാലമായ താഴ്വാരയും പച്ചപുല്‍മേടുകളും തെളിഞ്ഞ അരുവികളും നിറഞ്ഞ മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നിറിയപ്പെടുന്ന പഹല്‍ഗാമില്‍ അവര്‍ മധുവിധു ആഘോഷിക്കാനെത്തി.എന്നാല്‍ ആ ആഘോഷം അധികസമയം നീണ്ടുനിന്നില്ല. കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥനായ ഹരിയാണ സ്വദേശി ലഫ്റ്റനന്റ് വിനയ് നര്‍വാളെന്ന നവവരന്, പ്രിയതമ ഹിമാംശിക്ക് മുന്നില്‍ വെടിയേറ്റു വീണു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തന്റെ ഭര്‍ത്താവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് ഹിമാംശി പറയുന്നു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു വിനയ് നര്‍വാളിന്റെ മൃതദേഹം ഹിമാംശിയും മറ്റു കുടുംബാംഗങ്ങളും ഏറ്റുവാങ്ങുമ്പോഴുണ്ടായത്.
Source link