നല്ല മഴയ്ക്ക് നന്ദി; രാസവളം ഓഹരിയിൽ കതിരിട്ടത് നേട്ടങ്ങൾ, പറക്കുമോ ഫാക്ട് ഓഹരി?

കൊച്ചി ∙ തോരാമഴ കാണുമ്പോൾ ആശങ്ക ഉയരുമെങ്കിലും രാജ്യത്തിന് ഇത് ‘നല്ല മഴക്കാല’ മാണ്. ഈ വർഷം ശരാശരിക്ക് മുകളിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ലഭിക്കുന്ന കാലവർഷം, ധാന്യ സംഭരണശാലകൾ മാത്രമല്ല, മിക്ക രാസവള കമ്പനികളുടെയും പോക്കറ്റു നിറയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മഴക്കാല (ഖരീഫ്) ഭക്ഷ്യധാന്യ വിളകളുടെ ഉൽപാദനം ഈ വർഷം 1663.91 ലക്ഷം മെട്രിക് ടണ്ണിലെത്തി റെക്കോർഡിടുമെന്നാണ് കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. നല്ലൊരു മഴക്കാലത്തോടൊപ്പം, മിക്ക വിളകളുടെയും താങ്ങു വില കൂട്ടിയതും കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിക്കാൻ കർഷകരെ പ്രേരിപ്പിച്ചു. അതോടെ വളത്തിന്റെ ആവശ്യമേറി. ആത്മനിർഭർ ഭാരത് നടപ്പാക്കുന്നതിന്റെ ഭാഗമായി വളങ്ങളുടെ ഇറക്കുമതി കുറച്ചതും രാസവള കമ്പനികളുടെ സാമ്പത്തിക നില ശക്തമാക്കി.കോത്താരി ഇൻഡസ്ട്രിയൽ കോർപറേഷൻ, മാംഗ്ലൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, പാരാദീപ് ഫോസ്ഫേറ്റ്സ്, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, നാഷനൽ ഫെർട്ടിലൈസേഴ്‌സ്, കോറോമൻഡൽ ഇന്റർനാഷനൽ, മദ്രാസ് ഫെർട്ടിലൈസേഴ്‌സ് എന്നിവയാണ് മറ്റു കമ്പനികൾ. കഴിഞ്ഞ മൂന്നു മാസം കൊണ്ട് ഇവയുടെ ഓഹരി വില ശരാശരി 30% വർധിച്ചു.∙ രാഷ്ട്രീയ കെമിക്കൽസ്: 36% ഉയർന്നു 120 രൂപയിൽ നിന്ന് 163 രൂപ വരെ കൂടിയിരുന്നു. 2024 ജൂലൈ 23 നു 52 ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിലയായ 245 രൂപയിൽ എത്തി.
Source link