KERALA

ജോലി ഇന്‍ഫോസിസില്‍, ഒഴിവ് ദിവസങ്ങളില്‍ ബൈക്ക് ടാക്‌സി ഡ്രൈവര്‍; കാരണമിതാണ്


ഇന്ത്യന്‍ ടെക്കികള്‍ ആവേശത്തോടെ സ്വീകരിക്കുന്ന തൊഴില്‍ സ്ഥാപനമാണ് ഇന്‍ഫോസിസ്. കരിയര്‍ ഗ്രാഫില്‍ മെച്ചപ്പെട്ടൊരു പേര് നല്‍കാന്‍ ഈ സ്ഥാപനത്തിന് സാധിക്കും. ഇപ്പോഴിതാ അതേ സ്ഥാപനത്തിലെ തൊഴിലനോടൊപ്പം ബൈക്ക് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവാണ് ശ്രദ്ധ നേടുന്നത്. ബെംഗളൂരു സ്വദേശിനിയായ ചാര്‍മിഖ നഗല്ലയാണ് ഈ യുവാവിനെ കുറിച്ച് ലിങ്ക്ഡ്ഇന്നില്‍ കുറിപ്പ് പങ്കുവെച്ചത്വളരെ കോര്‍പ്പറേറ്റ് ഭാഷയില്‍ സംസാരിച്ച് തുടങ്ങിയ ടാക്‌സി ഡ്രൈവര്‍ അത്ഭുതപ്പെടുത്തിയെന്നും പിന്നീട് തിരക്കിയപ്പോഴാണ് ഇന്‍ഫോസിസിലെ കരാര്‍ ജീവനക്കാരനാണെന്ന് അറിയുന്നതെന്നും യുവതി പറയുന്നു. വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് പകരം ടാക്‌സി ഓടിയാല്‍ കുറച്ച് പേരെ പരിചയപ്പടാം എന്നോര്‍ത്തിട്ടാണ് യുവാവ് ഈ ജോലി തിരഞ്ഞെടുത്തത്. ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളും ഒഴിവുദിനങ്ങളും ഇത്തരത്തില്‍ യുവാവ് ചെലവിടാറുണ്ട്. റൂമില്‍ വെറുതെയിരിക്കുന്നതിനും നല്ലതാണ് ഈ ബൈക്ക് ടാക്‌സി ജോലിയെന്ന് യുവാവ് പറയുന്നു.


Source link

Related Articles

Back to top button