KERALA
‘പുഷ്പനെയറിയാമോ…’; ക്ഷേത്രോത്സവത്തിൽ വീണ്ടും വിപ്ലവഗാനം, ഇത്തവണ കണ്ണൂര്‍ കല്ലിക്കണ്ടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ കല്ലിക്കണ്ടിയില്‍ ഉത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും. കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തില്‍ ഘോഷയാത്രയ്ക്കിടെയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആഘോഷവും ഇന്‍ക്വിലാബ് വിളിയും. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിൽ വിപ്ലവഗാനം പാടിയത് വിവാദമായിരുന്നു. വിഷയത്തിൽ കോടതിയുടെ ഇടപെടലും ഉണ്ടായിരുന്നു. ക്ഷേത്രം വിശ്വാസികള്‍ക്കുള്ളതാണെന്നും വിശ്വാസികള്‍ക്കാണ് അവിടെ പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Source link