KERALA

‘ഞാന്‍ ഇന്ത്യയുടെ മരുമകളാണ്, മോദിജിയും യോഗിജിയും എനിക്ക് അഭയം തരണം’-സീമാ ഹൈദര്‍


തന്നെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും പാകിസ്താന്റെ മകളായിരുന്ന താന്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും വൈറല്‍ താരം സീമാ ഹൈദര്‍. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയപ്പോള്‍ സീമാ ഹൈദര്‍ ഇന്ത്യ വിടേണ്ടി വരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആശങ്കക്കിടയിലാണ് സീമ പ്രതികരണവുമായി രംഗത്തെത്തിയത്.’പാകിസ്താനിലേക്ക് പോകാന്‍ എനിക്ക് താത്പര്യമില്ല. എന്നെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോടും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോടും അഭ്യര്‍ഥിക്കുന്നു.’-സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സീമ പറയുന്നു. ഇന്ത്യക്കാരനായ സച്ചിന്‍ മീണയെ വിവാഹം കഴിച്ചതിന് ശേഷം താന്‍ ഹിന്ദുമതം സ്വീകരിച്ചുവെന്ന് ഹൈദര്‍ അവകാശപ്പെടുന്നു.


Source link

Related Articles

Back to top button