ഞാൻ ഞാനായി തന്നെയിരിക്കുന്നതില്‍ ആമിർ സന്തോഷിച്ചിരുന്നു – കിരൺ റാവു

ബോളിവുഡ് താരം ആമിർ ഖാനും സംവിധായികയും തിരക്കഥാകൃത്തുമായ കിരൺ റാവുവും വിവാഹമോചനം നേടിയ ശേഷവും പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നവരാണ്. വേർപിരിയലിന് ശേഷവും ഇരുവരും പ്രവർത്തനമേഖലയിൽ ഒന്നിച്ചിട്ടുമുണ്ട്. ഇപ്പോൾ താൻ എങ്ങനെയാണ് മാതാപിതാക്കളോട് ആമിർ ഖാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കാര്യം അവതരിപ്പിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കിരൺ റാവു.’അവർക്ക് അതൊരു നടുക്കമായിരുന്നു. അവർ അമ്പരന്നു. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാൻ. ആമിറിന്റെ വ്യക്തിത്വത്താൽ ഞാൻ മൂടപ്പെട്ടേക്കുമെന്ന് അവർ ഭയപ്പെട്ടു. അവിശ്വസനീയമാംവിധം പ്രശസ്തനായ ഒരാളെ നിങ്ങൾ വിവാഹം കഴിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം വ്യക്തിത്വത്തിന്റെ ഒരു ഭാഗം നിങ്ങൾക്ക് നഷ്ടപ്പെടുന്നു. സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതിലേക്ക് മടങ്ങിയെത്താന്‍ എനിക്ക് വളരെ സമയം വേണ്ടിവന്നു’ കിരൺ എഎൻഐയോട് പറഞ്ഞു.
Source link