WORLD

‘ഞാൻ പറഞ്ഞതുപോലെ മനോജ് ചെയ്തില്ല, ഇനിയും സമയമുണ്ട്’: അലക്സിനെ പൂട്ടിയ ഓപ്പറേഷൻ ഹസ്ത


തിരുവനന്തപുരം / കൊച്ചി ∙ പാചകവാതക വിതരണ ഏജൻസി ഉടമയിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഡപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു പുതിയ വീട് നിർമിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. കൊച്ചിയിൽ താമസിക്കുന്ന അലക്സ് തിരുവനന്തപുരത്താണ് വീട് നിർമിക്കുന്നത്. ശനിയാഴ്ച വൈകിട്ട് മനോജിന്റെ വീട്ടിലെത്തിയ അലക്സ് അദ്ദേഹം അവിടെയില്ലെന്നു മനസ്സിലാക്കി നേരെ പോയത് ഇവിടേക്കാണെന്നു വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. അലക്സ് പലരിൽനിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണു വിവരം. കേസിന്റെ നൂലാമാലകളിൽപ്പെടാൻ താൽപര്യമില്ലാത്തതിനാൽ ഇവരിൽ പലരും പരാതി നൽകാൻ ഒരുക്കമല്ല.കൈക്കൂലി നൽകിയില്ലെങ്കിൽ മനോജിന്റെ ഏജൻസിയിൽനിന്ന് ഉപയോക്താക്കളെ മാറ്റുമെന്നായിരുന്നു അലക്സിന്റെ ഭീഷണി. 2012 – 14 കാലയളവിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊല്ലത്തെ പ്ലാന്റിൽ ജോലി ചെയ്തിരുന്നപ്പോഴും അലക്സ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഗ്യാസ് സിലിണ്ടറുകൾക്കു ക്ഷാമമുണ്ടായിരുന്ന അന്ന് ഗ്യാസ് ലോഡ് അനുവദിക്കാനാണ് കൈക്കൂലി ചോദിച്ചത്. അയ്യായിരവും പതിനായിരവും വീതം സുഹൃത്തുക്കൾ വഴി മനോജ് അലക്സിനു നൽകുകയും ചെയ്തിരുന്നു. നേരിട്ടു സംസാരിക്കുമ്പോൾ ഫോൺ മാറ്റിവയ്ക്കാൻ ഇയാൾ ആവശ്യപ്പെടും.


Source link

Related Articles

Back to top button