WORLD
‘ഞാൻ വളർത്തിയ കുട്ടികൾ 85-ാം വയസ്സിൽ എനിക്കു തന്ന അവാർഡ്’: സസ്പെൻഷനെക്കുറിച്ച് ഇസ്മായിൽ

തിരുവനന്തപുരം∙ താൻ വളർത്തിക്കൊണ്ടുവന്ന കുട്ടികൾ എൺപത്തിയഞ്ചാം വയസ്സിൽ തനിക്കു തന്ന അവാർഡാണ് സസ്പെൻഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ. സിപിഐയിൽനിന്ന് ആറു മാസത്തെ സസ്പെൻഷൻ നേരിട്ടശേഷം മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്പെൻഷൻ ഉത്തരവു കയ്യിൽ കിട്ടിയശേഷം പ്രതികരിക്കാം എന്നായിരുന്നു ഇസ്മായിൽ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്.‘‘പാർട്ടി നടപടിയെടുത്തു, ആറു മാസത്തേക്ക് എന്നെ സസ്പെൻഡ് ചെയ്തു. ഇനിയൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ഞാൻ ഉണ്ടാക്കിയ പാർട്ടിയാണിത്. എന്റെ പാർട്ടി ഒരു തീരുമാനമെടുത്താൽ ഞാൻ അത് അംഗീകരിക്കും’’ – ഇസ്മായിൽ പറഞ്ഞു.
Source link