INDIA

ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വൻ വീഴ്ച; 18% ഇടിഞ്ഞ് ട്രെന്റ്, യുഎസിലേക്കുള്ള കയറ്റുമതി നിർത്തി ടാറ്റാ മോട്ടോഴ്സ് ഉപകമ്പനി


ഓഹരി വിപണിയുടെ ഇന്നത്തെ തകർച്ചയിൽ (Read Details) ഏറ്റവുമധികം തിരിച്ചടി നേരിട്ട് ടാറ്റാ ഗ്രൂപ്പിനു കീഴിലെ കമ്പനികളുടെ ഓഹരികൾ. സുഡിയോ, വെസ്റ്റ്സൈഡ് എന്നിങ്ങനെ ബ്രാൻഡുകളുടെ പ്രൊമോട്ടർമാരും ടാറ്റാ ഗ്രൂപ്പിലെ റീട്ടെയ്ൽ കമ്പനിയുമായ ട്രെന്റിന്റെ ഓഹരിവില ഇന്ന് 18% ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ 28% വരുമാന വർധന അനുമാനിക്കുന്നുവെന്നാണ് ട്രെന്റ് പുറത്തുവിട്ട ബിസിനസ് റിപ്പോർട്ടിലുള്ളത്. ഇതാകട്ടെ, കമ്പനിയുടെ കഴിഞ്ഞ 5 വർഷത്തെ സംയോജിത ശരാശരി വാർഷിക വളർച്ചയായ (CAGR) 36 ശതമാനത്തേക്കാൾ കുറവാണെന്നത് ഇന്നു ഓഹരികളിൽ വിൽപനസമ്മർദത്തിന് വഴിവച്ചു. ടാറ്റാ മോട്ടോഴ്സ് ഓഹരി ഒരുവേള 12 ശതമാനം ഇടിഞ്ഞെങ്കിലും നിലവിൽ 8 ശതമാനത്തിലേക്ക് നഷ്ടം നിജപ്പെടുത്തിയിട്ടുണ്ട്. താരിഫ് വർധനയുടെ പശ്ചാത്തലത്തിൽ യുഎസിലേക്കുള്ള കയറ്റുമതി ടാറ്റാ മോട്ടോഴ്സിന്റെ ബ്രിട്ടീഷ് ഉപകമ്പനിയായ ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) നിർത്തിവച്ചതാണ് തിരിച്ചടിയായത്. ജെഎൽആറിന്റെ മുഖ്യവിപണികളിലൊന്നാണ് യുഎസ്. 2023-24ൽ ജെഎൽആർ ആഗോളതലത്തിൽ വിറ്റഴിച്ച 4 ലക്ഷത്തോളം വാഹനങ്ങളിൽ 23 ശതമാനവും യുഎസിലേക്കായിരുന്നു.


Source link

Related Articles

Back to top button