WORLD

GLOBAL CANVAS സ്ഫോടനത്തിൽ ‘മുറിവേറ്റ’ ഷിയുടെ പക; ജനനം കുറയ്ക്കാൻ ഉയിഗുർ ആണുങ്ങള്‍ക്ക് വന്ധ്യംകരണം; കൈകൊടുത്ത താലിബാനും ‘കശാപ്പിൽ’ മിണ്ടിയില്ല


എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം ചൈനയിലുണ്ട്. വടക്കു പടിഞ്ഞാറേ കോണിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയായ സിൻജിയാങ്. മധ്യ- ദക്ഷിണ ഏഷ്യയിലെ എട്ടു രാജ്യങ്ങളുമായിട്ടാണ് സിൻജിയാങ് അതിർത്തി പങ്കിടുന്നത്. സിൻജിയാങ്ങിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളും വടക്കു ഭാഗത്തു റഷ്യയും വടക്കു കിഴക്കേ ഭാഗത്തായി മംഗോളിയയും സ്ഥിതി ചെയ്യുന്നു. ഈ രീതിയിൽ നോക്കിയാൽ ചൈനയിൽനിന്ന് മധ്യ-ഉത്തര ഏഷ്യയിലേക്കുള്ള പാതയിൽ പ്രമുഖ സ്ഥാനമാണ് സിൻജിയാങ്ങിനുള്ളത്. ഇതിനു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അക്സായി ചിൻ എന്ന വിജനമായ പീഠഭൂമിയും സിൻജിയാങിന്റെ തെക്കാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കൻ തുർക്കിസ്ഥാൻ (East Turkistan) എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിലെ നിവാസികൾ തുർക്കി വംശജരായ ഉയിഗുർ എന്ന ജനതയാണ്. ചൈനയിലെ ഹാൻ വംശജരിൽ നിന്നും കാഴ്ചയിലും ജീവിതരീതികളും വ്യത്യസ്തരായ ഇവരിൽ ഭൂരിഭാഗവും ഇസ്‍ലാം മത വിശ്വാസികളുമാണ്.
ആദ്യ കാലങ്ങളിൽ മധ്യ ഏഷ്യയിലെ വിവിധ ഭരണാധികാരികളുടെ കീഴിലായിരുന്നു ഈ പ്രദേശം. മംഗോളിയയുടെ പ്രതാപകാലത്ത് അവരുടെ അധീശത്തിലായിരുന്നു. മംഗോളിയയുടെ ശക്തി പതിനെട്ടാം നൂറ്റാണ്ടോടെ ക്ഷയിച്ചതോടെ പ്രദേശം ചൈനാ മഹാരാജ്യത്തിന്റെ ഭാഗമായി. പക്ഷേ, പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യാക്കൂബ് ബേഗ് എന്ന പടനായകൻ ചൈനക്കാരെ തുരത്തി ‘കഷ്ഗെറിയ’ എന്ന പേരിൽ ഇസ്‌ലാമിക രാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം 1879ൽ ചൈനീസ് പട്ടാളം വീണ്ടുമെത്തി ഈ പ്രദേശം കൈയടക്കി. ശേഷം അവർ പ്രവിശ്യയെ സിൻജിയാങ് എന്നു നാമകരണം ചെയ്തു. രണ്ടാം ലോക മഹായുദ്ധം അവസാന നാളുകളിലെത്തിയപ്പോൾ സിൻജിയാങ്ങിൽ ഒരു കലാപമുണ്ടായി. ചൈനയിലെ


Source link

Related Articles

Back to top button