WORLD

അവധിക്കാല യാത്രക്കാരെ ഞെരുക്കാതെ വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്ക് കാര്യമായി വർധിച്ചിട്ടില്ലെന്ന് പ്രവാസികൾ


കോഴിക്കോട് ∙ അവധിക്കാലത്ത് വിദേശത്തേക്കുള്ള യാത്രക്കാരെ, പ്രത്യേകിച്ച് ഗൾഫ് യാത്രികരെ ഞെക്കിപ്പിഴിയുന്നതിൽ ഇത്തവണ അയവുവരുത്തി വിമാനക്കമ്പനികൾ. നോമ്പു കാലത്തും പെരുന്നാളിനും നാട്ടിലെത്തുന്ന യാത്രക്കാരെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്ക് ഇത്തവണയുണ്ടായില്ല. സാധാരണ അവധിക്കാലങ്ങളിൽ ടിക്കറ്റ് നിരക്ക് നാലിരട്ടി വരെ വർധിപ്പിക്കുന്ന കമ്പനികൾ ഇത്തവണ കാര്യമായ വർധന വരുത്തിയില്ല. ടിക്കറ്റ് നിരക്ക് തോന്നും പോലും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇത്തവണ വലിയ വർധനവുണ്ടാകാതിരുന്നത്.കരിപ്പൂരിൽനിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും ഈ ദിവസങ്ങളിൽ 11,000–15,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഫ്ലൈ ദുബായും എയർ അറേബ്യയും 15,000 രൂപ മുതലാണ് ടിക്കറ്റ് നൽകുന്നത്. ഒമാൻ എയർ 16,000 രൂപ മുതലും ടിക്കറ്റ് നൽകുന്നു. ഈ ടിക്കറ്റ് നിരക്ക് സാധാരണ സമയങ്ങളിലേതിനു തുല്യമാണെന്നാണ് പ്രവാസി മലയാളികൾ പറയുന്നത്.


Source link

Related Articles

Back to top button