ടെക്ക് ഭീമന്‍ സ്ഥാപനങ്ങളിലെ കൂട്ടപിരിച്ചുവിടല്‍: പ്രതികരണവുമായി തൈറോകെയര്‍ സ്ഥാപകന്‍

ആമസോൺ, മെറ്റാ, ഗൂഗിൾ തുടങ്ങിയ ടെക്ക് ഭീമന്‍ സ്ഥാപനങ്ങളിലെ കൂട്ടപിരിച്ചുവിടലില്‍ പ്രതികരണവുമായി തൈറോകെയര്‍ സ്ഥാപകനായ ഡോ.എ വേലുമണി. ജോലിയോ ബിസിനസോ ആകട്ടെ, അത് മാരത്തോണ്‍ ഓട്ടം പോലെയാണെന്നായിരുന്നു വേലുമണി അഭിപ്രായപ്പെട്ടത്. ആമസോണ്‍ ചെലവുചുരുക്കലിന്റെ ഭാഗമായി 14,000 ജീവനക്കാരെ പിരിച്ചുവിടുന്നെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു വേലുമണിയുടെ പ്രതികരണം. “ഭീമന്‍ സ്ഥാപനങ്ങളില്‍ ക്യാംപസ് പ്ലേസ്‌മെന്റിലൂടെ ജോലി ലഭിച്ചപ്പോള്‍ എത്രപേര്‍ ആഘോഷിച്ചിട്ടുണ്ടാകാമെന്ന് ചിന്തിച്ച് നോക്കൂ. ഇന്നിപ്പോള്‍ എത്രപേരാണ് വിഷാദത്തിലാണ്ടിട്ടുണ്ടാവുക. പത്തോ ഇരുപതോ അല്ല. നൂറോ ഇരുന്നൂറോ അല്ല. ആയിരമോ രണ്ടായിരമോ അല്ല. 14,000. ജീവിതത്തിലുണ്ടായ നേട്ടങ്ങള്‍ വളരെ നേരത്തെ ആഘോഷിക്കരുത്. കരിയറോ ബിസിനസോ ആകട്ടെ, അത് മാരത്തോണ്‍ ഓട്ടം പോലെയാണ്”, സാമൂഹികമാധ്യമം ആയ എക്‌സില്‍ ഡോ.എ വേലുമണി കുറിച്ചു. ആമസോണ്‍ 14,000 പേരെ പിരിച്ചുവിടാനൊരുങ്ങുന്ന പോസ്റ്റാണ് കുറിപ്പിന് ചിത്രമായി വേലുമണി ചേര്‍ത്തിരിക്കുന്നത്.
Source link