‘ശ്രീമതി ടീച്ചര്‍ കരഞ്ഞു, ഖേദം എന്റെ ഔദാര്യം; ഞാനൊരു മാതൃക’- മാപ്പ് പറഞ്ഞതിന് പിന്നാലെ ഗോപാലകൃഷ്ണന്

കൊച്ചി: അപകീര്‍ത്തിക്കേസില്‍ സിപിഎം നേതാവ് പി.കെ.ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്. ശ്രീമതി ടീച്ചറോടുള്ള മാപ്പ് തന്റെ ഔദാര്യമാണെന്നും ബന്ധുക്കള്‍ കളിയാക്കുന്നെന്ന് പറഞ്ഞ് ടീച്ചര്‍ കരഞ്ഞുവെന്നും ഗോപാലകൃഷ്ണന് ഫെയ്സ്ബുക്കിലൂടെയുള്ള വിശദീകരണത്തില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിന് താനൊരു മാതൃക കാണിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മാപ്പ് പറച്ചിലിന് പിന്നാലെ ഉണ്ടായ സൈബറിടങ്ങളിലെ പരിഹാസങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമുള്ള മറുപടി കൂടിയായിട്ടാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.2018 ജനുവരി 25-ന് ചാനല്‍ച്ചര്‍ച്ചയില്‍ ശ്രീമതിക്കും കുടുംബത്തിനുമെതിരേ നടത്തിയ പരാമര്‍ശത്തിലാണ് മാധ്യമങ്ങള്ക്കുമുന്പില് പരസ്യമായി മാപ്പുപറഞ്ഞത്. ഒത്തുതീര്‍പ്പിനായി ഇരുവരും വ്യാഴാഴ്ച ഹൈക്കോടതിയില്‍ എത്തിയിരുന്നു.
Source link