‘വീട്ടിൽ മോഡേൺ വസ്ത്രങ്ങൾ അനുവദിച്ചിരുന്നില്ല, വളരെ പൊസസീവായിരുന്നു’; സഞ്ജയ് ദത്തിനെ കുറിച്ച് അമീഷ

സഞ്ജയ് ദത്തുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം അമീഷ പട്ടേല്‍. തന്നോട് സഞ്ജയ് ദത്തിന് സംരക്ഷണ മനോഭാവവും പൊസസീവ്‌നെസ്സും ഉണ്ടായിരുന്നുവെന്ന് അമീഷ പറഞ്ഞു. വീട്ടില്‍ വരുമ്പോള്‍ പാശ്ചാത്യ ശൈലിയിലുള്ള മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ സഞ്ജയ് തന്നെ അനുവദിച്ചിരുന്നില്ലെന്നും അമീഷ പറയുന്നു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘എന്റെ പിറന്നാള്‍ ദിവസം സഞ്ജുവിന്റെ വീട്ടില്‍ പോയപ്പോള്‍ സല്‍വാറും കമ്മീസും ധരിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോള്‍ ഷോര്‍ട്ട്‌സോ പടിഞ്ഞാറന്‍ ശൈലിയിലുള്ള മോഡേണ്‍ വസ്ത്രങ്ങളോ ധരിക്കാന്‍ അദ്ദേഹം എന്നെ അനുവദിക്കില്ല. എന്നോട് സഞ്ജുവിന് സംരക്ഷണ മനോഭാവവും പൊസസീവ്‌നെസ്സുമാണ്. സിനിമാ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത്ര നിഷ്‌കളങ്കയാണ് ഞാനെന്നാണ് സഞ്ജു എന്നോട് പറഞ്ഞിട്ടുള്ളത്. എനിക്കൊരു വരനെ കണ്ടെത്തുമെന്നും വിവാഹം നടത്തി കന്യാദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.’ -അമീഷ പട്ടേല്‍ പറഞ്ഞു.
Source link