ട്രംപിനെ വരച്ചവരയിൽ നിർത്തി പുട്ടിൻ; പുട്ടിന്റെ ഫോണിനായി ട്രംപ് കാത്തിരുന്നത് ഒരു മണിക്കൂർ

ന്യൂഡൽഹി ∙ അമേരിക്കൻ പ്രസിഡന്റിനെക്കൊണ്ട് ഒരു മണിക്കൂർ കാത്തിരിപ്പിക്കുക, അതിനുശേഷം അദ്ദേഹത്തിന്റെ ആവശ്യങ്ങൾ പൂർണമായും സ്വീകരിക്കാതെ ചിലതുമാത്രം പരിഗണിക്കാൻ തയാറാവുക. ഒപ്പം തന്റെ ആവശ്യങ്ങൾ ശക്തമായി മുന്നോട്ടുവച്ച് അവ അംഗീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നു വ്യക്തമാക്കുക. പിരിയുന്നതിനുമുൻപ് അജൻഡയിലില്ലാത്ത വിഷയങ്ങളായ മധ്യപൂർവദേശത്തെ പ്രശ്നങ്ങളും മറ്റും എടുത്തിടുക. ഒടുവിൽ അന്തരീക്ഷം സുഖകരമാക്കാനെന്നവണ്ണം റഷ്യയും അമേരിക്കയും തമ്മിൽ ഐസ് ഹോക്കി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കുക.ആധുനിക ആഗോളരാഷ്ട്രീയത്തിലെ വില്ലനായി അമേരിക്കയും സഖ്യകക്ഷികളും വിശേഷിപ്പിച്ചിരുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒരുപക്ഷേ കാത്തിരുന്ന ദിവസമായിരുന്നിരിക്കാം ചൊവ്വാഴ്ച. 3 കൊല്ലമായി റഷ്യ അനുഭവിച്ച രാഷ്ട്രീയ–വാണിജ്യ തൊട്ടുകൂടായ്മയ്ക്ക് പ്രതികാരം ചെയ്ത ദിവസം. അതുതന്നെ അപ്രതീക്ഷിത തീരുമാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി ലോകരാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഡോണൾഡ് ട്രംപ് നയിക്കുന്ന അമേരിക്കയോട്.
Source link