INDIA

ട്രംപിന്റെ ചുങ്കം തിരിച്ചടിക്കും; ജിഡിപി ഇടിയും, വിലക്കയറ്റം ‘കത്തും’, പലിശ തൊടാതെ യുഎസ് ഫെഡ്, ഓഹരികളിൽ ‘ഇറാൻ’ ആശങ്ക


പ്രതീക്ഷകൾ ശരിവച്ച് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. ഇന്നലെ പ്രഖ്യാപിച്ച പണനയത്തിൽ 4.25-4.50 ശതമാനമായാണ് പലിശ നിലനിർത്തിയത്. കഴിഞ്ഞ ഡിസംബറിനുശേഷം യുഎസ് ഫെഡ് പലിശ പരിഷ്കരിച്ചിട്ടില്ല. പലിശനിരക്ക് കുറയ്ക്കണമെന്ന ശക്തമായ സമ്മർദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ നിന്ന് നിരന്തരമുണ്ടായിട്ടും ഗൗനിക്കാതെയാണ് ഫെഡിന്റെ തീരുമാനം. പലിശ കുറയ്ക്കാൻ തയാറാകാത്ത യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിനെ ട്രംപ് പരസ്യമായി ‘മണ്ടൻ’ എന്നുവരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇന്നലത്തെ യോഗത്തിലും പലിശ കുറയ്ക്കാതിരുന്നതോടെ ട്രംപും പവലും തമ്മിലെ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുമൊരുങ്ങി.ട്രംപിന്റെ താരിഫ് നയങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സൃഷ്ടിക്കുന്ന ആഘാതം വരുംനാളുകളിൽ പ്രതിഫലിച്ച് തുടങ്ങുമെന്നും യുഎസിൽ പണപ്പെരുപ്പം നിയന്ത്രണപരിധി വിട്ടുയരുമെന്നും സാമ്പത്തികവളർച്ച (ജിഡിപി) ഇടിയുമെന്നും യുഎസ് ഫെഡ് വ്യക്തമാക്കി. പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എന്നാൽ, ഇത് 3 ശതമാനത്തിനു മുകളിലേക്ക് ഉയരുമെന്ന് ഫെഡ് വിലയിരുത്തി.ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ്; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലേക്കോ?


Source link

Related Articles

Back to top button