KERALA

‘ഇതിലും ഭേദം ഹോട്ടൽ ഭക്ഷണം’; സ്വന്തം പാചകക്കാരന്റെ ശമ്പളം കേട്ട് കണ്ണുതള്ളി സൽമാന്റെ സഹോദരീ ഭർത്താവ്


ബോളിവുഡിലെ ഖാന്‍മാരില്‍ പ്രധാനിയാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ കുടുംബവിശേഷങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. സംവിധായിക ഫറ ഖാന്റെ വ്‌ളോഗിലൂടെയാണ് സല്‍മാന്‍ ഖാന്റെ വീട്ടുകാര്യം വീണ്ടും ചര്‍ച്ചയായത്. അദ്ദേഹത്തിന്റെ സഹോദരി അര്‍പിത ഖാന്റേയും ഭര്‍ത്താവ് ആയുഷ് ശര്‍മ്മയുടേയും വീട്ടിലേക്കാണ് ഫറ ഖാന്‍ തന്റെ ക്യാമറയുമായി പോയത്. മുംബൈയിലെ ദുബായ് എന്നാണ് ഇവരുടെ ആഡംബര വീടിനെ ഫറ ഖാന്‍ വിശേഷിപ്പിച്ചത്. അതിനിടെയാണ് ആയുഷ് രസകരമായൊരു കാര്യം ഫറയുമായി പങ്കുവെച്ചത്. തന്റെ പാചകക്കാരന്റെ ശമ്പളം കേട്ട് തനിക്ക് ഹൃദയാഘാതമുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതിന് ഇതിനേക്കാള്‍ ചെലവ് കുറവെന്നും അദ്ദഹേം പറഞ്ഞു. കൂടാതെ ‘അന്യായ’ ശമ്പളം വാങ്ങുന്ന കുക്കിനെ പറഞ്ഞുവിട്ടതായും ആയുഷ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അര്‍പ്പിതയുടെ അമ്മയുടെ വീട്ടില്‍ നിന്നാണ് അര്‍പ്പിതയ്ക്കും ആയുഷിനുമുള്ള ഭക്ഷണം കൊണ്ടുവരുന്നത്.


Source link

Related Articles

Back to top button