KERALA
ഫിറ്റാണോയെന്നു പരിശോധിക്കേണ്ടയാൾ ‘ഫിറ്റായി’ വന്നു, പരിശോധകരെ കണ്ട് മുങ്ങി; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ആറ്റിങ്ങൽ: ജീവനക്കാർ മദ്യപിച്ച് ജോലിക്കെത്തുന്നുണ്ടോയെന്നു പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥൻ മദ്യപിച്ച് ജോലിക്കെത്തി. പരിശോധകസംഘത്തെക്കണ്ട് ഡിപ്പോയിൽനിന്നു മുങ്ങിയ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്പെക്ടർ എം.എസ്. മനോജിനെയാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഈ മാസം രണ്ടിനാണ് സംഭവം. യൂണിറ്റിലെ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താൻ നിയോഗിക്കപ്പെട്ടിരുന്ന ഇൻസ്പെക്ടറാണ് എം.എസ്. മനോജ്.
Source link