ട്രംപിന് ഇരട്ടത്താപ്പെന്ന് ഇന്ത്യ; കണക്കുനിരത്തി യൂറോപ്പിനും ചുട്ട മറുപടി, ഭിന്നത ‘കത്തുന്നു’, ഗിഫ്റ്റ് നിഫ്റ്റിയിൽ ഇടിവ്, തിരിച്ചുകയറി സ്വർണം

റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ അന്യായമായി ‘ലക്ഷ്യമിട്ട്’ ആക്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയേക്കാൾ കൂടുതൽ വ്യാപാരബന്ധം ഇപ്പോഴും അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും റഷ്യയുമായുണ്ട്. എന്നിട്ടും, അവർ ഇന്ത്യയെ വിമർശിക്കുന്നത് ഇരട്ടത്താപ്പാണെന്നും മന്ത്രാലയം പ്രതികരിച്ചു. 2024ൽ യൂറോപ്യൻ യൂണിയൻ 78.1 ബില്യൻ ഡോളർ മതിക്കുന്ന വ്യാപാരം റഷ്യയുമായി നടത്തി. 2025 മാർച്ചിലെ കണക്കുപ്രകാരം പോലും ഇന്ത്യ-റഷ്യ വ്യാപാരം 68.7 ബില്യൻ ഡോളറേയുള്ളൂ. ∙ 2024ൽ 38.4% വിഹിതവുമായി റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. ∙ രാസവളം, രാസവസ്തുക്കൾ, സ്റ്റീൽ എന്നിവ യൂറോപ്യൻ യൂണിയൻ ഇപ്പോഴും വൻതോതിൽ റഷ്യയിൽ നിന്ന് വൻതോതിൽ വാങ്ങുന്നു.സെൻസെക്സും നിഫ്റ്റിയും ഇന്നു സമ്മർദത്തിലായേക്കാമെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു. റിസർവ് ബാങ്കിന്റെ പണനയപ്രഖ്യാപനം നാളെയാണ്. നിലവിലെ രാജ്യാന്തര സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ പിലശനിരക്ക് നിലനിർത്താനാണ് സാധ്യതയെന്ന് കരുതുന്നു. മാത്രമല്ല, കഴിഞ്ഞ മൂന്ന് യോഗങ്ങളിലായി ഒരു ശതമാനം പലിശനിരക്ക് കുറച്ചിട്ടും ആ ആനുകൂല്യം ആനുപാതികമായി വായ്പാ ഇടപാടുകാർക്ക് നൽകാൻ ബാങ്കുകൾ ഇനിയും തയാറായിട്ടില്ലെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
Source link