ട്രംപ് താരിഫ്, മോദിയുടെ അമേരിക്കൻ സന്ദർശനം, ഫെഡ് ചെയർമാന്റെ ടെസ്റ്റിമണി, അമേരിക്കൻ സിപിഐ; ഇന്ന് വിപണി സംഭവ ബഹുലം

താരിഫ് ഭയത്തിൽ തകർന്നു നിന്ന ഇന്ത്യൻ വിപണിക്ക് എംഎസ് സി ഐ ഫെബ്രുവരി റീജിഗിൽ ഇന്ത്യയുടെ മുൻനിര കമ്പനികളുടെ വെയിറ്റേജ് കുറച്ചത് വീണ്ടും തിരിച്ചടിയായി. ആദ്യ മണിക്കൂറിലെ അതിവില്പന സമ്മർദ്ദത്തിൽ വീണ്ടും ഒരു ശതമാനത്തിൽ കൂടുതൽ തകർന്ന ഇന്ത്യൻ വിപണിക്ക് ആർബിഐ ബാങ്കിങ് സിസ്റ്റത്തിലേക്ക് പണമൊഴുക്കുന്ന വാർത്തയാണ് തിരിച്ചു വരവ് നൽകിയത്. ആദ്യമണിക്കൂറിൽ തന്നെ 22800 പോയിന്റും ഭേദിച്ച് താഴെ പോയ നിഫ്റ്റി പിന്നീട് തിരിച്ചു വരവ് നടത്തി 23144 പോയിന്റ് വരെ മുന്നേറിയ ശേഷം 23045 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ആയിരം പോയിന്റിലേറെ റിക്കവറി നടത്തിയ സെൻസെക്സ് 122 പോയിന്റ് നഷ്ടത്തിൽ 76171 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്ത്യയുടെ ജനുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പം വിപണി അനുമാനത്തിലും കുറഞ്ഞത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ജനുവരിയിൽ ഇന്ത്യൻ സിപിഐ 4.31% മാത്രമാണ് വളർച്ച കുറിച്ചത്. ഡിസംബറിൽ 5.22% വളർച്ച കുറിച്ച സിപിഐ ഡേറ്റ ജനുവരിയിൽ 4.60% മുന്നേറിയിട്ടുണ്ടാകുമെന്നായിരുന്നു അനുമാനം. മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ്
Source link