ട്വിസ്റ്റ്! ലോകവിപണി മുന്നേറിയപ്പോൾ യുദ്ധഭീതിയിൽ വീണ് ഇന്ത്യൻ വിപണി

കശ്മീരിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധങ്ങൾ വഷളായതിന് പിന്നാലെ ഇരുരാജ്യങ്ങളും യുദ്ധസന്നാഹം നടത്തുന്നു എന്ന തരത്തിലുള്ള വാർത്തകളും ഊഹാപോഹങ്ങളും വിപണിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കൂടാതെ ഏപ്രിലിൽ മാത്രം 10% വീതം മുന്നേറ്റം നേടിയ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളിലെ അനിവാര്യമായ ലാഭമെടുക്കലും വെള്ളിയാഴ്ച വിപണി വീഴ്ചയുടെ കാഠിന്യമേറ്റി. ഹിന്ദ് യൂണി ലിവറിന്റെയും ആക്സിസ് ബാങ്കിന്റെയും റിസൾട്ടുകളും വിപണി വീഴ്ചയിൽ പങ്ക് വഹിച്ചു. പെസഹാ വ്യാഴാഴ്ച്ച 23851 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇക്കഴിഞ്ഞ വെള്ളിയാഴ്ച 24365 പോയിന്റ് വരെ മുന്നേറിയ ശേഷമാണ് ലാഭമെടുക്കലിൽ തകർന്ന് 23847 പോയിന്റ് വരെ വീണത്. തുടർന്ന് ആഭ്യന്തര ഫണ്ടുകളും വിദേശഫണ്ടുകളും നടത്തിയ വാങ്ങലിന്റെ പിൻബലത്തിൽ തിരിച്ചുവന്ന നിഫ്റ്റി 207 പോയിന്റ് നഷ്ടത്തിൽ 24039 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച 80130 വരെ മുന്നേറിയ സെൻസെക്സ് 78605 പോയിന്റിലേക്ക് വീണ ശേഷം 79212 പോയിന്റിലും ക്ളോസ് ചെയ്തു. തിരിച്ചു വന്ന് വിദേശഫണ്ടുകൾ ഇലക്ട്രോണിക്സ് പിഎൽഐ സ്‌കീം
Source link