ഡാമിലെ ചെളിക്കടിയിൽ കാലുപിടിച്ചു വലിക്കുന്ന മരണം; മുക്കിക്കൊല്ലുന്ന ന്യൂറോജനിക് ഷോക്ക്: ‘ആ നീന്തൽ താരം മുങ്ങിമരിച്ചതാണ്, കൊന്നതല്ല!’

സംസ്ഥാന തലത്തിൽ നീന്തലിൽ വിജയി, മരണകാരണം മുങ്ങിമരണം’ ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? പെട്ടിട്ടുണ്ടെങ്കിൽത്തന്നെ ആശ്ചര്യത്തോടെയല്ലാതെ എങ്ങനെ അതു വായിക്കും!
നീന്താൻ അറിയുന്നവർ മുങ്ങി മരിക്കില്ലെന്ന മിഥ്യധാരണയോടെയാണ് നാം പലപ്പോഴും ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത്. ‘എടുത്തുചാടരുത്, മരണക്കയമാകാം മുന്നിലെന്നു’ പറഞ്ഞു തരാനും ആരും ഒപ്പമുണ്ടായിരിക്കില്ല. നീന്തലറിയാത്ത ഒരാൾ വെള്ളത്തിൽ വീണു മൂന്ന് മിനിറ്റികം രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു കണക്ക്. ഒരു വർഷം രണ്ടുലക്ഷത്തിലധികം പേർ ലോകത്ത് മുങ്ങിമരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീന്തുമ്പോഴും സ്വനപേടകത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. അതും ജീവൻ അപഹരിക്കുന്നുണ്ടെന്ന് നാം അറിയണം. മോർച്ചറിയിൽ എന്റെ മുന്നിൽ എത്തുന്നതിൽ നല്ലൊരു പങ്കും ഇത്തരം മുങ്ങിമരണം വഴിയാണ്. ആ മൃതദേഹങ്ങൾ എന്നോടു പറഞ്ഞ പല കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവരെ കണ്ടപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ. ഇത്തവണ അതാണ് പങ്കുവയ്ക്കാനുള്ളത്.
Source link