WORLD

ഡിജിറ്റൽ അറസ്റ്റ് ഭീഷണി: ബെളഗാവിയിൽ ജീവനൊടുക്കിയ വയോധിക ദമ്പതികൾക്ക് നഷ്ടം ലക്ഷങ്ങൾ


ബെംഗളൂരു ∙ ഡിജിറ്റൽ അറസ്റ്റ് കെണിയിലൂടെ തട്ടിപ്പുകാർ ലക്ഷങ്ങൾ കവർന്നതും വീണ്ടും പണം ചോദിച്ചു ഭീഷണിപ്പെടുത്തിയതുമാണ് ബെളഗാവിയിൽ വയോധിക ദമ്പതികളെ ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊലീസ്. വിവിധ പന്തയ വെബ്സൈറ്റുകളിലേക്ക് ഉൾപ്പെടെ 50 ലക്ഷം രൂപ ഓൺലൈൻ ആയി കൈമാറ്റം ചെയ്തതായി കണ്ടെത്തി. ഇതിൽ, തട്ടിപ്പുകാർ കൈക്കലാക്കിയത് എത്രയെന്നു പരിശോധിക്കുകയാണ്. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽനിന്നു വിരമിച്ച ഡിയേഗോ സൻതാൻ നസ്രത്തും (82), ഭാര്യ ഫ്ലാവിയാനയും (79) ആണു മരിച്ചത്.  ആത്മഹത്യക്കുറിപ്പിൽ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയുടെ വിശദവിവരങ്ങൾ ഉണ്ട്. സ്വർണം പണയം വച്ച് 7.15 ലക്ഷം രൂപ വായ്പയെടുത്തതിന്റെ രേഖകളും പൊലീസ് വീട്ടിൽനിന്നു കണ്ടെടുത്തു. 3 മാസം മുൻപ് ഡൽഹിയിലെ ടെലികോം ജീവനക്കാരനെന്ന് അവകാശപ്പെട്ട് ഒരാൾ വിളിച്ചെന്നാണു കത്തിൽ. മൊബൈൽ നമ്പർ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിനു കേസെടുക്കുമെന്ന് അറിയിച്ചു. തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീണ്ടും വിളിച്ചു. ഡിജിറ്റൽ അറസ്റ്റിലാക്കിയെന്നും പണം നൽകിയാൽ ജയിലിൽ അടയ്ക്കാതിരിക്കാമെന്നും ഭീഷണിപ്പെടുത്തി. ഭയന്നുപോയെന്നും പലതവണകളായി പണം കൈമാറിയെന്നും കത്തിൽ പറയുന്നുണ്ട്.


Source link

Related Articles

Back to top button