പോലീസ് പിടിയിലായ യുവാവിന്റെ മരണം: വിഴുങ്ങിയത് 3 പാക്കറ്റ് ലഹരിവസ്തുക്കളെന്ന് സ്കാനിങ് റിപ്പോർട്ട്

കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് കൈയിലുണ്ടായിരുന്ന ലഹരിവസ്തുക്കളടങ്ങിയ പൊതി വിഴുങ്ങിയ യുവാവ് മരിച്ച സംഭവത്തിൽ സ്കാനിങ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച ഷാനിദിന്റെ വയറ്റിൽ മൂന്ന് പാക്കറ്റ് ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നതായാണ് സ്കാനിങ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് പാക്കറ്റ് എംഡിഎംഎയും ഒരുപാക്കറ്റ് കഞ്ചാവുമാണ് ഷാനിദ് വിഴുങ്ങിയതെന്നാണ് സൂചന. അമിതമായി രാസലഹരി ശരീരത്തിനുള്ളില്‍ എത്തിയതുകൊണ്ടാണ് 24 മണിക്കൂറിനുളളില്‍ ഷാനിദിന്റെ മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതുശരിവെയ്ക്കുന്ന സ്കാനിങ് റിപ്പോര്‍ട്ട് ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, വയറ്റിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവില്‍ ലഹരി എത്തിയതാണോ മരണക്കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
Source link