KERALA
‘ഡിയര്‍ ലാലേട്ടാ…’ ; മോഹൻലാലിന് സമ്മാനമായി ലയണൽ മെസി കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി | വീഡിയോ

ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തര്‍ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയര്‍ത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റന്‍ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം കണ്ടതാണ്. കേരളത്തിലെ ലക്ഷക്കണക്കിന് മെസി ആരാധകരില്‍ നമ്മുടെ സ്വന്തം മോഹന്‍ലാലും ഉണ്ടെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. മെസിയെ ഏറെയിഷ്ടപ്പെടുന്ന മോഹന്‍ലാലിന് ഇന്നൊരു സമ്മാനം ലഭിച്ചു. മെസിയെയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്ന ഏതൊരാളും കൊതിക്കുന്നൊരു സ്വപ്‌ന സമ്മാനം. സാക്ഷാല്‍ ലയണല്‍ മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി.
Source link