ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്ത ലീല ഹോട്ടൽസ് ഓഹരി ഇപ്പോൾ നേട്ടപ്പാതയിൽ; ഒറ്റമാസംകൊണ്ട് 60% കുതിച്ച് പ്രൊസ്റ്റാം

മേയ് 27 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ ഏഴു കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. അതിൽ ലീല ഹോട്ടൽസ്, ഏജിസ് വോപക്ക് എന്നിവ ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തപ്പോൾ, ഇഷ്യൂ വിലയിൽതന്നെ ആയിരുന്നു സ്കോഡ ട്യൂബ്സിന്റെ ലിസ്റ്റിങ്.ലീല ഹോട്ടൽസിന്റെ പ്രമോട്ടർ കമ്പനിയായ ഷ്ലോസ് ബാംഗ്ലൂരിന്റെ ഓഹരികൾ കഴിഞ്ഞ വാരം വ്യാപാരം അവസാനിപ്പിച്ചത് എൻഎസ്ഇയിൽ 2.40% നേട്ടവുമായി 462.45 രൂപയിൽ. ലിസ്റ്റിങ്ങിനുശേഷം താഴേക്കുപോയ ഓഹരി പക്ഷേ, ഒരുമാസത്തിനിടെ 17% നേട്ടം കൈവരിച്ചു. ലീല ഹോട്ടൽസ് ഉൾപ്പെടെ വിവിധ കമ്പനികളുടെ പ്രകടനം നോക്കാം:∙ലിസ്റ്റിങ് തീയതി : ജൂൺ 2 ∙ഇഷ്യൂ വില : 435 രൂപ ∙ലിസ്റ്റിങ് വില : 406 രൂപ (NSE), 406.50 രൂപ (BSE) ∙ലിസ്റ്റിങ് നേട്ടം : –6.6% (NSE), –6.55% (BSE) ∙നിലവിലെ വില : 462.45 രൂപതുണിവ്യവസായങ്ങൾക്കായി ഗ്രേ വൂവൻ ഫാബ്രിക് ഉൽപാദിപ്പിക്കുന്ന സ്ഥാപനമാണ് ബൊറാന വേവ്‌സ്. അപ്പാരൽ ആൻഡ് ഗാർമെന്‍റ്സ്, ഹോം ടെക്സ്റ്റൈൽസ്, ടെന്‍റ് ഫാബ്രിക്സ് ഉൾപ്പെടെയുള്ളവയ്ക്കായി തുണികൾ ഉൽപാദിപ്പിക്കുന്നു. ഗുജറാത്തിൽ മൂന്നു നിർമാണ യൂണിറ്റുകളാണുള്ളത്. പൂർണമായും പുതിയ ഓഹരികളുമായി എത്തിയ ഐപിഒയില്‍ ബൊറാന വേവ്‌സ് സമാഹരിച്ചത് 144.89 കോടി രൂപ. പുതിയ നിർമാണ യൂണിറ്റിനുവേണ്ടിയാണ് ഈ തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കുന്നത്.
Source link