KERALA

‘ഡെയ്ഞ്ചറസ് വൈബ്’ ഷോര്‍ട്ട് ഫിലിം ഒരുങ്ങുന്നു; സ്വിച്ച്ഓണ്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു


കോഴിക്കോട്: സമൂഹത്തെ കാര്‍ന്ന് തിന്നുകയും പുതുതലമുറയെ വഴിതെറ്റിക്കുകയുംചെയ്യുന്ന മദ്യ-രാസലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേ ഐ മാക്‌സ് ഗോള്‍ഡ് റൈസിന്റെ ബാനറില്‍ ഫൈസല്‍ ഹുസൈന്‍ സംവിധാനം ചെയ്യുന്ന ‘ഡെയ്ഞ്ചറസ് വൈബ്’ എന്ന പേരില്‍ ഹ്രസ്വ ചിത്രം തയ്യാറാക്കുന്നു. കേരള പൊതുമരാമത്ത് വകുപ്പ്- ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സി.പി. അബ്ദുല്‍ വാരിഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം.ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീം, മുന്‍മന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്, അപ്പുണി ശശി, സി.ടി. കബീര്‍, ഇന്ദിര, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ അന്‍ഷി, പാണാലി ജുനൈസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.


Source link

Related Articles

Back to top button