KERALA

മാലാ പാർവതിയോട് പുച്ഛം തോന്നുന്നു, ഇതാണോ നിങ്ങളുടെ സ്ത്രീ ശാക്തീകരണം? -ഭാ​ഗ്യലക്ഷ്മി


തിരുവനന്തപുരം: ​മാലാ പാർവതിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. മാലാ പാർവതിയോട് പുച്ഛം തോന്നുന്നുവെന്ന് അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സമീപകാലത്തായി അവർ ഇടയ്ക്കിടെ ഇത്തരം പരാമർശങ്ങൾ നടത്തുന്നുണ്ട്. ഇതാണോ മാലാ പാർവതിയുടെ സ്ത്രീ ശാക്തീകരണമെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചു.മാലാ പാർവതിയുടെ വായിൽനിന്ന് ഇത്തരം വാക്കുകൾ വീണല്ലോ എന്നുകേൾക്കുമ്പോൾ പുച്ഛം തോന്നുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. എന്നോടൊപ്പം കിടക്കാൻ വരുമോ എന്ന് ചോദിച്ചാൽ പോടാ എന്ന് പറഞ്ഞ് തമാശരൂപേണ തോളിൽത്തട്ടി മുൻപോട്ടുപോവുക എന്ന് പറയുന്നതിനെ എന്ത് വാക്കുചേർത്ത് വിളിയ്ക്കണം എന്നറിയില്ല. അങ്ങനെ പറഞ്ഞാൽ ഒറ്റ പ്രാവശ്യമേ അയാളങ്ങനെ പറയൂ. രണ്ടാമതൊരു തവണ അങ്ങനെ പറയാനുള്ള ധൈര്യം നമ്മൾ കൊടുക്കാൻ പാടില്ലെന്നും ഭാ​ഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.


Source link

Related Articles

Back to top button