KERALA
തകരാറായ വിദേശ കപ്പൽ ഒരാഴ്ചയായി വിഴിഞ്ഞം പുറംകടലിൽ; 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്

തിരുവനന്തപുരം: എന്‍ജിനിലെ കംപ്രസര്‍ തകരാറായി യാത്രമുടങ്ങി വിഴിഞ്ഞം പുറംകടലില്‍ തുടരുന്ന വിദേശ ചരക്കു കപ്പലിന് 48 മണിക്കൂറിനുള്ളിൽ ഇന്ത്യന്‍ തീരം വിട്ടുപോകണമെന്ന് കര്‍ശന നിര്‍ദേശം നല്കി കോസ്റ്റ് ഗാര്‍ഡ് . ചെന്നൈയില്‍നിന്ന് ദുബായ് തുറമുഖത്തേക്ക് പോകുകയായിരുന്ന എം.വി സിറാ എന്ന ബള്‍ക്ക് ക്യാരിയര്‍ ചരക്കുകപ്പലിനോടാണ് അടിയന്തരമായി തകരാര്‍ പരിഹരിച്ച് ഇന്ത്യന്‍ തീരം വിടാന്‍ കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷന് അധികൃതര്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കപ്പല്‍ ഇവിടെ തുടരുകയാണ്. കപ്പല്‍ ദിവസങ്ങളായി ഇവിടെ തുടരുന്നതിൻരെ പശ്ചാത്തലത്തിൽ കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷനില്‍നിന്ന് സി-441 എന്ന കപ്പലെത്തി പരിശോധന നടത്തിയിരുന്നു.
Source link